വിളിച്ചത് വ്യാജനോ? ഇനി സംശയം വേണ്ട. എളുപ്പം തീര്‍ക്കാം. സംവിധാനം പരിചയപ്പെടുത്തി കേരള പൊലീസ്

സൈബര്‍ സാമ്പത്തികത്തട്ടിപ്പുക്കള്‍ക്കെതിരെ മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ് നല്‍കുന്നത്.

New Update
spam calls

തിരുവനന്തപുരം: സൈബര്‍ സാമ്പത്തികത്തട്ടിപ്പുക്കള്‍ക്കെതിരെ മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ് നല്‍കുന്നത്.

Advertisment

തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങള്‍ക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം പരിചയപ്പെടുത്തുകയാണ് കേരള പൊലീസ്.


ഇതിനായി www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് Report & Check Suspect എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ശേഷം suspect repository എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഫോണ്‍ നമ്പറുകള്‍, ബാങ്ക് അക്കൗണ്ടുകള്‍,UPI ID, സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍ എന്നിവ ഇതുവഴി പരിശോധിക്കാമെന്ന് കേരള പൊലീസ് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.



ഫോണ്‍ നമ്പറുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, UPI ID, സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് ഇതുവഴി പരിശോധിക്കാം. ഡിജിറ്റല്‍ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കില്‍ അക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പുനല്‍കും.



തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റ് വിലാസം, വാട്‌സാപ്പ് നമ്പര്‍, ടെലിഗ്രാം ഹാന്‍ഡില്‍, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍, സാമൂഹികമാധ്യമ വിലാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്കും ഈ പോര്‍ട്ടലില്‍ നല്‍കാനാകും.


Advertisment