വീട് പൂട്ടി യാത്രപോകുന്നവര്‍ പോലീസിനെ അറിയിക്കുക. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ്  പോല്‍ ആപ്പ് വിനിയോഗിക്കണമെന്ന് മുന്നറിയിപ്പ്

കേരളാ പൊലീസിന്റെ ഒഫിഷ്യല്‍ പേജില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം കേരളാ പൊലീസ് അറിയിച്ചത്.

New Update
KOLAKTA POLICE

തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുന്നവര്‍ ശ്രദ്ധിക്കുക. അക്കാര്യം പൊലീസിനെ അറിയിക്കാന്‍ മറക്കരുതേ എന്ന് ഓര്‍മപ്പെടുത്തു കേരളാ പൊലീസ്.


Advertisment

ഇത്തരത്തില്‍ നിങ്ങള്‍ ദീര്‍ഘ ദൂര യാത്ര പോകുമ്പോള്‍ പോല്‍ ആപ്പിന്റെ സൗകര്യം ഉപയോഗിച്ച് ഇക്കാര്യം പൊലീസിനെ അറിയിക്കണം എന്നും കേരളാ പൊലീസ് അറിയിച്ചു.


കേരളാ പൊലീസിന്റെ ഒഫിഷ്യല്‍ പേജില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം കേരളാ പൊലീസ് അറിയിച്ചത്.


 ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാന്‍ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ 'Locked House Information' സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഗൂഗിള്‍പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണ്.

Advertisment