/sathyam/media/media_files/uMAyqjsVTaE4A8xuw2wv.jpg)
തിരുവനന്തപുരം: വ്യാജലിങ്കിൽ ക്ലിക്ക് ചെയ്ത് പണം നഷ്ടപ്പെട്ട സംഭവത്തിൽ ഉടനടി പരിഹാരം കണ്ട് കേരള പോലീസ്. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിലാണ് പോലീസ് ഈ പണം തിരിച്ചുപിടിച്ചത്.
എസ് ബി ഐയുടെ അപ്ഡേഷൻ എന്നരീതിയിൽ വന്ന വ്യാജലിങ്കിൽ ക്ലിക് ചെയ്ത മലപ്പുറം തിരൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നാണ് 2,71,000/- നഷ്ടമായത്. ഉടൻതന്നെ സൈബർ ഹെൽപ് ലൈൻ നമ്പർ 1930 ൽ വിളിച്ച് അക്കൗണ്ട് ഉടമ പരാതി നൽകുകയായിരുന്നു.
തുടർന്ന്, നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളിൽ തന്നെ തിരികെ പിടിക്കാൻ കേരള പൊലീസിനായി. തട്ടിപ്പുകാരെ കണ്ടെത്താൻ സൈബർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജനുവരി ആറിന് രാവിലെയാണ് പണം നഷ്ടപ്പെട്ടത്.
എസ് എം എസ് ആയോ ഇ-മെയിലിലൂടെയോ വാട്ട്സ് ആപ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങൾക്ക് ഒരു കാരണവശാലും മറുപടി നൽകാനോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ലെന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിരന്തരം അറിയിപ്പുകൾ നൽകിയിട്ടും ജനങ്ങൾ തട്ടിപ്പിന് വീണ്ടും ഇരകൾ ആവുകയാണ്.
ഇത്തരം തട്ടിപ്പിനിരയായാൽ രണ്ടുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.