സംസ്ഥാനത്ത്  തുലാവര്‍ഷം പിന്‍വാങ്ങിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇനി മുതൽ വരണ്ട കാലാവസ്ഥ

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളം ഉള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ ഉപദ്വീപായ ഇന്ത്യയില്‍ മഴ ഗണ്യമായി കുറഞ്ഞു

New Update
heat

 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇത്തവണത്തെ തുലാവര്‍ഷം പിന്‍വാങ്ങിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Advertisment

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളം ഉള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ ഉപദ്വീപായ ഇന്ത്യയില്‍ മഴ ഗണ്യമായി കുറഞ്ഞു.

 അന്തരീക്ഷത്തിന്റെ താഴ്ന്ന ലെവലില്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വരുന്ന വരണ്ട കാറ്റ് പ്രദേശത്ത് പ്രബലമാണ്. ഇതിന്റെ ഫലമായി ജനുവരി 19 മുതല്‍ തെക്കുകിഴക്കന്‍ ഉപദ്വീപായ ഇന്ത്യയില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴ (തുലാവര്‍ഷം) അവസാനിച്ചതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്.

അടുത്ത 2 ദിവസങ്ങളില്‍ തെക്കുകിഴക്കന്‍  ഇന്ത്യയില്‍ പൊതുവെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒക്ടോബര്‍ 16ല്‍ തുടങ്ങി 19 ജനുവരിയില്‍ അവസാനിക്കുമ്പോള്‍ 96 തുലാവര്‍ഷ ദിനങ്ങളാണ് ഇത്തവണ കിട്ടിയത്.

2024 ല്‍ 105 ദിനങ്ങള്‍ ( ഒക്ടോബര്‍ 15 തുടങ്ങി 27 ജനുവരി വരെ ) ലഭിച്ച സ്ഥാനത്ത് ഇത്തവണ തുലാവര്‍ഷ ദിനങ്ങള്‍ കുറവായിരുന്നു.

Advertisment