Advertisment

കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴക്ക് സാധ്യത; ഏഴ്‌ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; അടുത്ത് രണ്ട് ദിവസം വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു

കേരള തീരത്ത് കടൽ ക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.

New Update
RAIN

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും. ഒരാഴ്‌ച വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.

Advertisment

വിവിധ ഇടങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം വിലയിരുത്തി. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും.

ചൊവ്വാഴ്‌ച പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും. ബുധനാഴ്‌ച പത്തനംതിട്ട, ഇടുക്കി, ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിലായി ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.

കേരള തീരത്ത് കടൽ ക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 2024 ഇന്നും, നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 തെക്കു പടിഞ്ഞാറൻ അറബിക്കടലിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങൾ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടലിന്‍റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയും അറിയിച്ചിട്ടുണ്ട്.

Advertisment