തിരുവനന്തപുരം: എംഎസ്എംഇ മേഖലയ്ക്ക് അനുകൂലമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി കേരള സര്‍ക്കാര്‍ 2022-23 ല്‍ ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതി വ്യാവസായിക, സംരംഭകത്വ സൗഹൃദ ആവാസവ്യവസ്ഥയായുള്ള സംസ്ഥാനത്തിന്‍റെ പരിവര്‍ത്തനത്തിന് ശക്തി പകര്‍ന്നുവെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്.
വാഷിങ്ടണ്‍ ഡിസിയില്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ (എഎസ്പിഎ) വാര്‍ഷിക സമ്മേളനത്തില്‍ 'സംരംഭക വര്‍ഷം: കേരളത്തിലെ സംരംഭകത്വ ആവാസവ്യവസ്ഥയും അതിന്‍റെ വിജയകരമായ നടപ്പാക്കലും' എന്ന വിഷയത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംരംഭക വര്‍ഷം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് പൊതുഭരണത്തിലെ നൂതനാശയങ്ങള്‍ക്കുള്ള എഎസ്പിഎ അവാര്‍ഡ് സമ്മേളനത്തില്‍ കേരളത്തിന് സമ്മാനിച്ചു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ചടങ്ങില്‍ കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറിയും കേരള വ്യവസായ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ സുമന്‍ ബില്ല പുരസ്കാരം ഏറ്റുവാങ്ങി.
സര്‍ക്കാര്‍ നയങ്ങള്‍, പൊതുഭരണം തുടങ്ങിയ മേഖലകളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ 10,000 -ത്തിലേറെ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന സംഘടനയാണ് എഎസ്പിഎ.