/sathyam/media/media_files/2025/05/17/QnetYOYD09EpCPa41Qg7.jpg)
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി 'കേ​ര​ളം' എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​ന് പി​ന്നാ​ലെ സാമൂഹിക മാധ്യമങ്ങളിൽ തർക്കം മുറുകുന്നു.
കോൺഗ്രസ് നേതാവ് ശശി തരൂരാണ് പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നത്. സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് മാ​റ്റി​യാ​ൽ മ​ല​യാ​ളി​ക​ളെ ഇം​ഗ്ലീ​ഷി​ൽ എ​ന്ത് വി​ളി​ക്കു​മെ​ന്ന ചോ​ദ്യ​മാ​ണ് അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചത്. ​
നി​ല​വി​ൽ കേ​ര​ള​ത്തി​ലു​ള്ള​വ​രെ 'കേ​ര​ളൈ​റ്റ്' എ​ന്നാ​ണ് ഇം​ഗ്ലീ​ഷി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ പേ​ര് 'കേ​ര​ളം' എ​ന്നാ​ക്കി മാ​റ്റു​മ്പോ​ൾ ഇ​ത് 'കേ​ര​ള​മൈ​റ്റ്' എ​ന്നോ 'കേ​ര​ള​മി​യ​ൻ' എ​ന്നോ മാ​റ്റേ​ണ്ടി വ​രു​മോ എ​ന്ന് ത​രൂ​ർ ചോ​ദി​ക്കു​ന്നു.
ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്​ഫോ​മി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​ഭാ​ഷാ​പ​ര​മാ​യ സം​ശ​യം പ​ങ്കു​വെ​ച്ച​ത്.
ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​ന്നാം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് 'കേ​ര​ളം' എ​ന്ന് തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.
മ​ല​യാ​ള ഭാ​ഷ​യി​ൽ 'കേ​ര​ളം' എ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും മ​റ്റ് ഭാ​ഷ​ക​ളി​ൽ ഇ​ത് ഇ​പ്പോ​ഴും 'കേ​ര​ള' എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​വ്യ​ത്യാ​സം ഒ​ഴി​വാ​ക്കി എ​ല്ലാ ഭാ​ഷ​ക​ളി​ലും 'കേ​ര​ളം' എ​ന്നാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.
എ​ന്നാ​ൽ, പേ​ര് മാ​റ്റം കൊ​ണ്ടു​വ​രു​മ്പോ​ൾ ഇം​ഗ്ലീ​ഷി​ലെ പ്ര​യോ​ഗ​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ഒ​രു വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ത​രൂ​രി​ന്‍റെ പോ​സ്റ്റി​ന് താ​ഴെ നി​ര​വ​ധി പേ​രാ​ണ് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
'മ​ല​യാ​ളി' എ​ന്ന വാ​ക്ക് ത​ന്നെ ഇം​ഗ്ലീ​ഷി​ലും ഉ​പ​യോ​ഗി​ച്ചാ​ൽ പോ​രേ എ​ന്ന് ചി​ല​ർ ചോ​ദി​ക്കു​മ്പോ​ൾ, പേ​ര് മാ​റ്റം അ​നാ​വ​ശ്യ​മാ​ണെ​ന്ന് വാ​ദി​ക്കു​ന്ന​വ​രും കു​റ​വ​ല്ല.
കേ​ര​ള എ​ന്നു​ള്ള പ്ര​യോ​ഗം കേ​ര​ളം എ​ന്നാ​ക്കി എ​ന്ന് ക​രു​തി കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടേ പേ​ര് ഇം​ഗ്ലീ​ഷി​ൽ ഹൈ​ക്കോ​ർ​ട്ട് ഓ​ഫ് കേ​ര​ള എ​ന്നു ത​ന്നെ തു​ട​രു​മെ​ന്നാ​ണ് നി​യ​മ​വ​ദ​ഗ്ധ​ർ ന​ൽ​കു​ന്ന വി​വ​രം.
ഹൈ​ക്കോ​ട​തി​യു​ടെ പേ​ര് മാ​റ്റ​ണ​മെ​ങ്കി​ൽ അ​തി​ന് പ്ര​ത്യേ​കം നി​യ​മം പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്ക​ണ​മെ​ന്നും നി​യ​മ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സംസ്ഥാനത്തിന്‍റെ പേരുമാറ്റം അതിന്‍റെ ഐഡന്‍റിറ്റിയുടെ പ്രശ്നമാണ് അതൊരു സ്പെല്ലിംഗ് മത്സരം ആക്കേണ്ടതില്ലെന്നുമാണ് സിപിഎം രാജ്യസഭാംഗം ജോൺബ്രിട്ടാസ് പ്രതികരിച്ചത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us