എസ്ഐആറിനെതിരെ കേരളം. സുപ്രിംകോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മേയ് മാസത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അതിനാൽ തിരക്കുപിടിച്ച് എസ്ഐആർ നടപ്പിലാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു സർക്കാർ വാദം

New Update
highcourt

കൊച്ചി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിൽ സുപ്രിംകോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.

Advertisment

എസ്ഐആറുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിൽ ഉണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

മേയ് മാസത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അതിനാൽ തിരക്കുപിടിച്ച് എസ്ഐആർ നടപ്പിലാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു സർക്കാർ വാദം സംസ്ഥാന സര്‍ക്കാരിന്‍റെ ഹരജിയില്‍ ഹൈക്കോടതി നാളെ ഉത്തരവിറക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ എസ്ഐ ആർ നടപടികൾ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ഉദ്യോഗസ്ഥ ക്ഷാമം ഉൾപ്പെടെ പരിഗണിച്ച് എസ്ഐആർ നടപടികൾ നീട്ടിവെക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റയും സംസ്ഥാന സർക്കാരിന്‍റെയും വാദം കേട്ട സിംഗിൾ ബെഞ്ച് ഹരജി നാളെ വിധി പറയാൻ മാറ്റി.

Advertisment