വൈദ്യുത വാഹന മേഖലയിലെ നൂതന ആശയങ്ങള്‍ക്കായി  'ഇവോള്‍വ്' കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ട്രെസ്റ്റ് റിസര്‍ച്ച് പാര്‍ക്കും

New Update
dfghjklkjhgfdfghjk
തിരുവനന്തപുരം: വൈദ്യുത വാഹന (ഇവി) വിപണിയിലെ പുത്തന്‍ സംരംഭങ്ങള്‍ക്കും നൂതന ആശയങ്ങള്‍ക്കും കരുത്തുപകരാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ്‌യുഎം) ട്രിവാന്‍ഡ്രം എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ട്രെസ്റ്റ്) റിസര്‍ച്ച് പാര്‍ക്കും സംയുക്തമായി 'ഇവോള്‍വ് - ഇവി ഇന്നൊവേഷന്‍ കോഹോര്‍ട്ട്' (EVolve - EV Innovation Cohort) എന്ന  പുതിയ ഇന്‍കുബേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. ആറുമാസം നീണ്ടുനില്‍ക്കുന്ന ഈ ഡീപ്-ടെക് പ്രോഗ്രാമിലൂടെ ഇലക്ട്രിക് മൊബിലിറ്റി രംഗത്തെ തുടക്കക്കാരായ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആവശ്യമായ സാങ്കേതിക പിന്തുണയും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുകയാണ് ലക്ഷ്യം.

വാഹന രൂപകല്പന, ബാറ്ററികള്‍, ഊര്‍ജ്ജ സംഭരണ സാങ്കേതികവിദ്യകള്‍, പവര്‍ ഇലക്ട്രോണിക്സ്, ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍,  സോഫ്റ്റ്‌വെയര്‍ ആന്‍ഡ് കണക്റ്റിവിറ്റി സൊല്യൂഷനുകള്‍, സര്‍ക്കുലര്‍ ഇക്കണോമി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്  പദ്ധതിയുടെ ഭാഗമാകാം.

തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതിക ഉപദേശങ്ങള്‍ക്കും വിദഗ്ധരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും പുറമെ വ്യവസായ മേഖലയിലെ പ്രമുഖരുമായുള്ള ബന്ധം സ്ഥാപിക്കാനും മികച്ച ഇന്നൊവേഷന്‍ ആവാസ വ്യവസ്ഥയുടെ ഭാഗമാകാനും  അവസരം ലഭിക്കും. ആറു മാസത്തെ പരിശീലനത്തിന് ശേഷം നടക്കുന്ന 'ഡെമോ ഡേ'യില്‍  തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും പ്രമുഖ നിക്ഷേപകര്‍ക്കും വ്യവസായ പ്രമുഖര്‍ക്കും മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്.

കെഎസ്‌യുഎമ്മിന്‍റെ മികച്ച സംവിധാനങ്ങളും ട്രെസ്റ്റ് റിസര്‍ച്ച് പാര്‍ക്കിന്‍റെ ഗവേഷണ മികവും ഒത്തുചേരുന്നതിലൂടെ രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇതു വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജനുവരി 27 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി https://ksum.in/evolve എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
Advertisment
Advertisment