/sathyam/media/media_files/2024/10/28/jJWSUE9ZEP5gJuFKojz0.jpg)
പ്രമുഖ കോര്‍പ്പറേറ്റ് സ്പോണ്‍സര്‍മാരുടെ പിന്തുണയോടെയാണ് ഇന്‍ഡസ്ട്രി കോഹോര്‍ട്ട് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പ്രാദേശികമായി വളര്‍ച്ചാ-വിപണി സാധ്യതകളുള്ള തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ഡസ്ട്രിയല്‍ കൊഹോര്‍ട്ടിന്‍റെ ഭാഗമാകാനാകും.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മിഡില്‍ ഈസ്റ്റ് മേഖലയിലെ നിക്ഷേപ സാധ്യതകള്‍, ബിസിനസ് അവസരങ്ങള്‍, പങ്കാളിത്തങ്ങള്‍ എന്നിവയിലേക്ക് എത്തിച്ചേരാന്‍ ഇന്‍ഡസ്ട്രി കോഹോര്‍ട്ട് പ്രോഗ്രാം സഹായകമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യവസായ പ്രമുഖര്‍-ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ വിദഗ്ധര്‍ എന്നിവരില്‍ നിന്നുള്ള മെന്‍റര്‍ഷിപ്പ്, യുഎഇ- മിഡില്‍ ഈസ്റ്റ് വിപണികളിലേക്കുള്ള പ്രവേശനം, നിക്ഷേപക ബന്ധങ്ങള്‍, ബിസിനസ് വികസന പിന്തുണ, പിച്ച് അവസരങ്ങള്‍, കോര്‍പ്പറേറ്റ് സഹകരണ അവസരങ്ങള്‍ തുടങ്ങിയവും ഇതിലൂടെ ലഭ്യമാകും.
ഡിജിറ്റല്‍ ചരക്ക് പ്ലാറ്റ് ഫോമുകളില്‍ തുടങ്ങി എഐ/എംഎല്‍ അധിഷ്ഠിത സപ്ലൈ ചെയിന്‍ ദൃശ്യപരത മുതല്‍ കോള്‍ഡ് ചെയിന്‍ കാര്യക്ഷമത, പോര്‍ട്ട്, യാര്‍ഡ് ഡിജിറ്റൈസേഷന്‍, ക്രോസ്-ബോര്‍ഡര്‍ കംപ്ലയന്‍സ് ഓട്ടോമേഷന്‍ വരെയുള്ള മേഖലകളിലാണ് ഇന്‍ഡസ്ട്രിയല്‍ കൊഹോര്‍ട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിവരങ്ങള്‍ക്ക് https://business.startupmission.in/industry_cohort സന്ദര്‍ശിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us