/sathyam/media/media_files/2025/09/09/milk-price-2025-09-09-15-17-51.jpg)
തിരുവന്തപുരം : സംസ്ഥാനത്ത് പാൽ ഉൽപാദനം നടത്തുന്നതിന്ചിലവിന് ആനുപാതികമായ പാൽ വില ലഭിക്കണമെന്ന് ആവശ്യപ്പട്ട് തിരുവന്തപുരം മിൽമ ഫെഡറേഷൻ ഓഫീസിനു മുമ്പിൽ കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റിസ് അസോസിയേഷൻ സ്റ്റേറ്റ്, ജില്ല കമ്മിറ്റി യുടെ നേതൃത്വത്തിൽ പാൽ കമഴ്ത്തൽ സമരവും കരിദിനവും ആചരിക്കുന്നു പാൽവിലാ ലിറ്ററിന് 70 രൂപയാക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം.
ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നതിന് 48 രൂപ ചിലവ് വരുമെന്ന് സർക്കാർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടും പാൽ വില വർദ്ധിപ്പിക്കാതെ ക്ഷീരകർഷകരെ അവഗണിക്കുന്ന സർക്കാർ നയത്തിലും മിൽമ ഫെഡറേഷൻ നിസംഗതയിലും പ്രതിഷേധിച്ച് സെപ്റ്റംബർ 16.ആം തിയ്യതി 11.am ന് മിൽമ ഫെഡറേഷൻ ഓഫീസിനു മുന്നിൽ നടത്തുന്ന സമരത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ ക്ഷീരസംഘം പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ. ക്ഷീരസംഘം ജീവനക്കാർ ക്ഷീര കർഷകർ എന്നിവർ പങ്കെടുക്കും.
രണ്ടുമാസം മുമ്പ് ക്ഷീര വികസന വകുപ്പ് മന്ത്രി പാൽ വില ഉടൻ വർദ്ധിപ്പിക്കുമെന്ന് പറഞ്ഞുവെങ്കിലും തീരുമാനമായിട്ടില്ല. ഫെഡറേഷൻഓഫീസിനു മുന്നിൽ സമരം നടക്കുന്ന സമയത്ത് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ മുഴുവൻ ക്ഷീര സഹകരണ സംഘങ്ങളിലും പാൽ കമഴ്ത്തൽ സമരവും കരിദിനവും ആചരിക്കുമെന്ന് KSMSA സംസ്ഥാന പ്രസിഡണ്ട് പി ആർ സലിംകുമാർ ജനറൽ സെക്രട്ടറി എം ആർ അനിൽകുമാർ ജില്ലാ പ്രസിഡണ്ട് സോണി ചൊള്ളാമഠം ജില്ലാ ഭാരവാഹികളായ ജോസുകുട്ടി അരിപ്പറമ്പിൽ, സണ്ണി തെങ്ങുംപള്ളി, ജോണി വണ്ണപ്പുറം, പ്രസീദ് മന്ദിപ്പാറ എന്നിവർ അറിയിച്ചു.
KSMA. സ്റ്റേറ്റ് കമ്മിറ്റി