ദ കേരള സ്റ്റോറി–2: ഹൈക്കോടതി സിനിമ കാണുന്നതില്‍ നിര്‍മാതാവിന് എതിര്‍പ്പ്; സെന്‍സര്‍ ബോര്‍ഡിന് പകരമായി കോടതി വിലയിരുത്തരുതെന്ന് സത്യവാങ്മൂലം

New Update
kerala-story-2-3

കൊച്ചി: വിവാദ സിനിമയായ 'ദ കേരള സ്റ്റോറി-2' ഹൈക്കോടതി ജഡ്ജിമാർ കാണുന്നതിനെതിരെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ സത്യവാങ്മൂലം സമർപ്പിച്ചു. സെൻസർ ബോർഡിന് പകരമായി കോടതി സിനിമയെ വിലയിരുത്താൻ ശ്രമിക്കരുതെന്നാണ് നിർമ്മാതാവിന്റെ വാദം. 

Advertisment

സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ട് ചട്ടങ്ങൾ പാലിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രദർശനാനുമതി നൽകിയതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ടീസർ കണ്ട് സിനിമ കേരളത്തിന് വിരുദ്ധമാണെന്ന് പറയുന്നത് ശരിയല്ലെന്നും, സാമുദായിക ഐക്യം ശക്തിപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നതെന്നും നിർമ്മാതാവ് അവകാശപ്പെട്ടു. ഹർജിക്കാരൻ പണം തട്ടാനാണ് ഇത്തരം നീക്കം നടത്തുന്നതെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. 

കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജിയിൽ, സിനിമ കേരളത്തെ വർഗ്ഗീയതയുടെ നാടായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ഹർജിക്കാരന്റെ ആശങ്കകൾ ന്യായമാണെന്ന് നേരത്തെ നിരീക്ഷിച്ച കോടതി, സിനിമ കണ്ട ശേഷം നിലപാട് അറിയിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ നിർമ്മാതാവ് രംഗത്തെത്തിയിരിക്കുന്നത്.

Advertisment