/sathyam/media/media_files/2026/02/27/kerala-story-2-2026-02-27-16-34-21.webp)
കൊ​ച്ചി: വി​വാ​ദ ചി​ത്രം കേ​ര​ള സ്റ്റോ​റി-2​വി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി. ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​ന്മേ​ൽ നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ.
ജ​സ്റ്റീ​സ് സു​ഷ്രു​ത് ധ​ർ​മാ​ധി​കാ​രി, പി.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. പൊ​തു​താ​ല്‍​പ​ര്യ സ്വ​ഭാ​വ​മു​ള്ള ഹ​ർ​ജി​യി​ല്‍ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത് നി​യ​മ​പ​ര​മ​ല്ലെ​ന്ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.
സി​നി​മ സാ​മു​ദാ​യി​ക വി​ഭ​ജ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു നേ​ര​ത്തെ സിം​ഗി​ള്‍ ബെ​ഞ്ച് റി​ലീ​സ് ത​ട​ഞ്ഞ​ത്. സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് സി​നി​മ ക​ണ്ട് കൃ​ത്യ​മാ​യി വി​ല​യി​രു​ത്തേ​ണ്ട​താ​യി​രു​ന്നെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ നി​ര്‍​മാ​താ​ക്ക​ള്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us