വി​വാ​ദ ച​ല​ച്ചി​ത്രം കേ​ര​ള സ്റ്റോ​റി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​നെ​തി​രെ വി​ദ്വേ​ഷം വി​ത​യ്ക്കാ​നും സം​സ്ഥാ​ന​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ പാ​ര​മ്പ​ര്യ​ത്തെ അ​വ​ഹേ​ളി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

'ബീ​ഫ്' എ​ന്ന പേ​രി​ട്ട​ത് കൊ​ണ്ട് ച​ല​ച്ചി​ത്ര മേ​ള​യി​ലെ ഒ​രു ചി​ത്ര​ത്തി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി പോ​ലും നി​ഷേ​ധി​ച്ച കാ​ല​ത്ത്, സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത​യും വി​ദ്വേ​ഷ​വും പ​ട​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന വി​ഷ​സൃ​ഷ്ടി​ക​ൾ​ക്ക് എ​ങ്ങ​നെ പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

New Update
KERALA-STORY

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ ച​ല​ച്ചി​ത്രം കേ​ര​ള സ്റ്റോ​റി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

Advertisment

"ദ ​കേ​ര​ള സ്റ്റോ​റി 2' എ​ന്ന ചി​ത്ര​ത്തി​നെ​തി​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

കേ​ര​ള​ത്തി​നെ​തി​രെ വി​ദ്വേ​ഷം വി​ത​യ്ക്കാ​നും സം​സ്ഥാ​ന​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ പാ​ര​മ്പ​ര്യ​ത്തെ അ​വ​ഹേ​ളി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. ഇ​ത്ത​രം വി​ഷ​സൃ​ഷ്ടി​ക​ൾ​ക്ക് പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ക്കു​ന്ന​ത് ആ​ശ്ച​ര്യ​ക​ര​മാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

സി​നി​മ​യു​ടെ ഒ​ന്നാം ഭാ​ഗം കേ​ര​ള വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളും വി​ദ്വേ​ഷ​വും നി​റ​ച്ച വ​ർ​ഗീ​യ അ​ജ​ണ്ട​യോ​ടെ​യാ​യി​രു​ന്നു നി​ർ​മി​ച്ച​തെ​ന്ന് ഈ ​നാ​ട് തി​രി​ച്ച​റി​ഞ്ഞ​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.