കേരളത്തില്‍നിന്ന് ഉത്തരേന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകളുടെ സര്‍വീസില്‍ നിയന്ത്രണം

തിരുവനന്തപുരം-കോര്‍ബ, കോര്‍ബ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും ഗോരഖ്പൂര്‍-തിരുവനന്തപുരം, തിരുവനന്തപുരം-ഗോരഖ്പുര്‍ എക്‌സ്പ്രസുമാണ് റദ്ദാക്കിയത്.

New Update
train 1

തിരുവനന്തപുരം:കേരളത്തില്‍നിന്ന് ഉത്തരേന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകളുടെ സര്‍വീസില്‍ നിയന്ത്രണം. ഫെബ്രുവരി മാസത്തില്‍ തെരഞ്ഞെടുത്ത ദിവസങ്ങളിലാണ് രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയത്. 


Advertisment


തിരുവനന്തപുരം-കോര്‍ബ, കോര്‍ബ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും ഗോരഖ്പൂര്‍-തിരുവനന്തപുരം, തിരുവനന്തപുരം-ഗോരഖ്പുര്‍ എക്‌സ്പ്രസുമാണ് റദ്ദാക്കിയത്.


തിരുവനന്തപുരം-കോര്‍ബ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 22648) ഫെബ്രുവരി മൂന്ന്, ആറ്, പത്ത് തീയതികളിലാണ് റദ്ദാക്കിയത്. കോര്‍ബ  തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 22647) ഫെബ്രുവരി അഞ്ച്, എട്ട്, പന്ത്രണ്ട് തീയതികളിലാണ് പൂര്‍ണമായും റദ്ദാക്കിയത്.


ഗോരഖ്പൂര്‍-തിരുവനന്തപുരം രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 12511) ഫെബ്രുവരി ഏഴ്, ഒമ്പത് തീയതികളില്‍ പൂര്‍ണമായും റദ്ദാക്കി. ഫെബ്രുവരി 11, 12 തീയതികളില്‍ തിരുവനന്തപുരം-ഗോരഖ്പൂര്‍ രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12512) പൂര്‍ണമായും റദ്ദാക്കി.


വടക്കേയിന്ത്യയിലെ കനത്ത മൂടല്‍മഞ്ഞ് ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതുകാരണം ചില ട്രെയിനുകള്‍ വൈകിയോടുന്നതായി റെയില്‍വേ അറിയിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് 15 ഓളം ട്രെയിനുകളാണ് വൈകിയോടുന്നത്.

Advertisment