സ്കൂൾ കലോത്സവത്തിൽ കണ്ണൂരിൻ്റെ മുന്നേറ്റം; തൊട്ടുപിന്നില്‍ പാലക്കാടും കോഴിക്കോടും

New Update
kalothsavam.jpg

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആധിപത്യം തുടർന്ന് കണ്ണൂർ. മൂന്നാം ദിവസം പിന്നിടുമ്പോൾ 674 പോയിന്റുമായാണ് കണ്ണൂർ ജില്ല മുന്നേറുന്നത്. 648 പോയന്റുമായി പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം രണ്ടാമത് തുടരുകയാണ്. 631 പോയിന്റുള്ള തൃശൂരാണ് മൂന്നാമത്. ആതിഥേയരായ കൊല്ലം 623 പോയിന്റുമായി അഞ്ചാം സ്ഥാനത്താണുള്ളത്.

Advertisment

54 മത്സരങ്ങളാണ് ഇന്ന് ഉണ്ടാവുക. ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, സംഘനൃത്തം, നാടകം, ഹയർസെക്കൻഡറി വിഭാഗം കേരളനടനം, നാടോടിനൃത്തം, ചവിട്ടുനാടകം, കോൽക്കളി, മോണോആക്ട്, ഹൈസ്കൂൾ വിഭാഗം മിമിക്രി തുടങ്ങിയ ജനപ്രിയ ഇനങ്ങളും ഇന്ന് അരങ്ങിലെത്തും. പോയിന്റ് പട്ടിക അപ്രതീക്ഷിതമായി മാറി മറയുന്ന മത്സര ഇനങ്ങളാണ് ഇന്ന് വേദിയിൽ ഉള്ളത്.

Advertisment