അരുണിനെ പെൺ സുഹൃത്തിന്റെ പിതാവ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്, പ്രസാദിൽ നിന്ന് നേരത്തെയും അരുണിന് വധഭീഷണിയുണ്ടായിരുന്നു- ആരോപണവുമായി ബന്ധുക്കൾ

New Update
1443076-arun

കൊല്ലം: കൊല്ലം ഇരട്ടക്കടയിലെ അരുണിനെ പെൺസുഹൃത്തിന്റെ പിതാവ് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ. പ്രതി പ്രസാദിൽ നിന്ന് നേരത്തെയും അരുണിന് വധഭീഷണിയുണ്ടായിരുന്നു. അരുണിനെ കൊലപ്പെടുത്താൻ പ്രസാദ് കത്തി കയ്യിൽ കരുതിയിരുന്നുവെന്നും അരുണിന്റെ ബന്ധുക്കൾ മൊഴി നൽകി.

Advertisment

വെള്ളിയാഴ്ച വൈകിട്ട് ആറിന് കൊല്ലം വെസ്റ്റ് ഇരട്ടക്കട വലിയകാവ് നഗറിലാണ് കൊലപാതകം നടന്നത്. പിന്നാലെ പ്രതിയായ പ്രസാദ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അരുണും പെൺകുട്ടിയും തമ്മിൽ ഏറെനാളായി സൗഹൃദമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് പ്രസാദും അരുണും തമ്മിൽ ഫോണിൽ വാക്കേറ്റമുണ്ടായി.

തുടർന്നാണ് അരുൺ പ്രസാദിന്റെ വീട്ടിലെത്തിയത്. തർക്കത്തിനിടെ വീട്ടിലുള്ള കത്തിയെടുത്ത് കുത്തുകയായിരുന്നു എന്നായിരുന്നു പ്രസാദ് പൊലീസിന് നൽകിയ മൊഴി. എന്നാൽ പ്രസാദ് കത്തിയുമായി കാത്തിരുന്ന് മനപ്പൂർവം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അരുണിന്റെ ബന്ധുക്കൾ പറയുന്നത്.

 

Advertisment