/sathyam/media/media_files/2026/02/24/kerala-2026-02-24-17-09-30.jpg)
ന്യൂഡൽഹി: സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് 'കേ​ര​ള' എ​ന്ന​തി​ന് പ​ക​രം 'കേ​ര​ളം' എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്ന കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ശു​പാ​ർ​ശ കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു.
ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.
കേ​ന്ദ്ര മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വാ​ണ് ഈ ​തീ​രു​മാ​നം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.
പു​തു​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​യ 'സേ​വാ തീ​ർ​ത്ഥി​ൽ' വെ​ച്ച് ന​ട​ന്ന ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.
ഭ​ര​ണ​ഘ​ട​ന​യു​ടെ മൂ​ന്നാ​മ​ത് അ​നു​ച്ഛേ​ദം അ​നു​സ​രി​ച്ച് ഒ​ന്നാം പ​ട്ടി​ക​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​ക്കൊ​ണ്ടാ​ണ് പേ​ര് മാ​റ്റു​ക.
ഇ​തി​നാ​യു​ള്ള ബി​ൽ ഇ​നി പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം 2024 ജൂ​ൺ 24-ന് ​കേ​ര​ള നി​യ​മ​സ​ഭ ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി കേ​ന്ദ്ര​ത്തി​ന് അ​യ​ച്ചി​രു​ന്നു.
മ​ല​യാ​ള​ത്തി​ൽ 'കേ​ര​ളം' എ​ന്ന് വി​ളി​ക്ക​പ്പെ​ടു​മ്പോ​ഴും ഭ​ര​ണ​ഘ​ട​ന​യി​ലും ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ലും ഇം​ഗ്ലീ​ഷി​ൽ കേ​ര​ള എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
ഇ​ത് മാ​റ്റ​ണ​മെ​ന്ന​ത് ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​നം രൂ​പീ​കൃ​ത​മാ​യ കാ​ലം മു​ത​ലു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us