/sathyam/media/media_files/rR4iK2FMtCrgA7wUPld3.jpg)
കോട്ടയം: ബി.ജെ.പി ഭരിച്ച മുത്തോലി പഞ്ചായത്ത് പിടിച്ചെടുത്ത് എല്‍.ഡി.എഫ്. കഴിഞ്ഞ തവണ അട്ടിമറി നടത്തി ബി.ജെ.പി ഭരണം നടത്തിയ പഞ്ചായത്തുകളില്‍ ഒന്നായിരുന്നു മുത്തോലി. രഞ്ജത് മീനാഭവന്‍ പ്രസഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ഭരണ നേട്ടമെന്നു സംസ്ഥാന തലത്തില്‍ ബി.ജെ.പി എടുത്തുകാട്ടിയ പഞ്ചായത്തായിരുന്നു മുത്തോലി.
ഇക്കുറി ഭരണ നേട്ടം ഉയര്‍ത്തിക്കാട്ടി ഇറങ്ങിയ ബി.ജെ.പിക്കു ആളുങ്കല്‍ കുന്ന്, വെള്ളാപ്പള്ളി എന്നിവിടങ്ങളില്‍ മാത്രമായി വിജയം ഒതുങ്ങി. യു.ഡി.എഫ് ഒരു സീറ്റിലേക്കും ചുരുങ്ങി. രണ്ടു സ്വതന്ത്രന്‍മാരും പഞ്ചായത്തില്‍ ജയിച്ചിട്ടിണ്ട്. ഒന്‍പതു സീറ്റിന്റെ മൃഗീയ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിന്.
ഇതില്‍ ഏഴു സീറ്റിലും കേരളാ കോണ്‍ഗ്രസ് (എം) വിജയിച്ചു. രണ്ടു സീറ്റില്‍ സി.പി.എമ്മും വിജയിച്ചു. പരാജയം ബി.ജെ.പിയില്‍ വന്‍ പൊട്ടിത്തെറിക്കു വഴിവെക്കുമെന്നു ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഉറപ്പുണ്ടായിരുന്നു എന്നു സംസ്ഥാന നേതൃത്വം പോലും കരുതിയ പഞ്ചായത്തിലാണു ബി.ജെ.പിക്കു വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us