കൽപ്പറ്റയിൽ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടം; ശ്രുതിയുടെ പ്രതിശ്രുത വരൻ ജൻസൻ ​ഗുരുതരാവസ്ഥയിൽ, തലയിൽ രക്തസ്രാവം

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
Wayanad-accident

വയനാട് കൽപ്പറ്റ വെള്ളാരംകുന്നിൽ വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിയിൽ ​ഗുരുതരമായി പരുക്കേറ്റ ജൻസൻ വെന്റിലേറ്ററിൽ. തലയിലും മൂക്കിലും അനിയന്ത്രിത രക്തസ്രാവമാണെന്ന് മൂപ്പൻസ് മെഡിക്കൽ കോളജ് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ മനോജ് നാരായണൻ പറ‍ഞ്ഞു. നിലവിൽ വെൻ്റിലേറ്ററിൻ്റെ സാഹായത്താൽ ആണ് ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Advertisment

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജൻസൺ. അപകടത്തിൽ ശ്രുതിക്കും പരുക്കേറ്റിരുന്നു. 9 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. വാനും കോഴിക്കോട് കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യബസും ആണ് കൂട്ടയിടിച്ചത്. വാൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മാധവി, രത്നമ്മ, ലാവണ്യ, കുമാർ ,ആര്യ, അനിൽകുമാർ, അനൂപ് എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.

ശ്രുതിക്ക് കാലിനാണ് പരിക്ക്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കിൻഫ്രയ്ക്കടുത്ത് സ്ഥിരം അപകടമേഖലയായ വളവിലാണ് വാനും ബസും കൂട്ടിയിടിച്ചത്. ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളും സഹോദരിയുമടക്കം 9 ബന്ധുക്കളെയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്.

Advertisment