‘കാഫിർ പോസ്റ്റ് കെ.കെ ലതിക ഷെയർ ചെയ്തത് തെറ്റ്, പോസ്റ്റ് നിർമ്മിച്ചത് ആരാണെങ്കിലും ഇടതുപക്ഷത്തിനെതിര്’; കെ.കെ ശൈലജ

New Update
K-K-Shailaja-reacts-Kafir-remark-controversy

കാഫിർ പോസ്റ്റ് കെ കെ ലതിക ഷെയർ ചെയ്തത് തെറ്റാണെന്ന് കെ കെ ശൈലജ. എന്തിനാണ് ഷെയർ ചെയ്തെന്ന് മുൻ എം.എൽ.എയും സി.പി.ഐ.എം. സംസ്ഥാനസമിതി അംഗവുമായ കെ കെ ലതികയോട് ചോദിച്ചിരുന്നു. ഇക്കാര്യം പൊതുസമൂഹം അറിയണ്ടേയെന്നായിരുന്നു കെ കെ ലതികയുടെ മറുപടിയെന്നും കെ കെ ശൈലജ പ്രതികരിച്ചു.

Advertisment

കാഫിർ പോസ്റ്റ് ഉണ്ടാക്കിയവർ ആരാണെങ്കിലും പിടിക്കപ്പെടണം. യഥാർത്ഥ ഇടത് നയമുള്ളവർ ഇത് ചെയ്യില്ല.പൊലീസ് റിപ്പോർട്ടിലെ സൈബർ ഗ്രൂപ്പുകളെ കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെ തള്ളിപ്പറഞ്ഞതാണ്.

പാർട്ടി ചിഹ്നങ്ങൾ ഉപയോഗിച്ച് ചിലർ ഇടതുപക്ഷത്തിനെതിരെ പ്രവർത്തിക്കുന്നു. കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾ അന്വേഷിക്കേണ്ടത്. തനിക്കെതിരെ നിരവധി വ്യാജ പ്രചരണങ്ങൾ ഉണ്ടായി. ഇക്കാര്യത്തിലും കേസുകൾ ഉണ്ട്. കാന്തപുരത്തിന്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ പ്രചരണം നടത്തിയെന്നും ലൗ ജിഹാദ് പരാമർശമെന്ന പേരിലും വ്യാജപ്രചരണം നടത്തിയെന്നും കെ കെ ശൈലജ പറഞ്ഞു.

Advertisment