/sathyam/media/media_files/2026/01/17/1768652094-2026-01-17-17-53-57.jpg)
പു​ന​ലൂ​ർ: കെ​വി​ൻ വ​ധ​ക്കേ​സി​ൽ കോ​ട​തി വെ​റു​തെ​വി​ട്ട യു​വാ​വി​നെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​ർ പ്ലാ​വി​ള​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ എ​ൻ.​ഷി​നു​മോ​ൻ (29) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​നു പി​ൻ​ഭാ​ഗ​ത്തെ തോ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
മൃ​ത​ദേ​ഹ​ത്തി​ൽ പ​ല​യി​ട​ത്തും മു​റി​വേ​റ്റി​ട്ടു​ണ്ട്. ഫ്ലാ​റ്റി​ന്‍റെ കൈ​വ​രി​യി​ല്ലാ​ത്ത മ​ട്ടു​പ്പാ​വി​ൽ നി​ന്ന് വീ​ണ​താ​വാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക​നി​ഗ​മ​നം. ഫ്ലാ​റ്റി​നു മു​ക​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടേ​തെ​ന്നു ക​രു​തു​ന്ന മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.
ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്​ടി​ച്ച കെ​വി​ൻ വ​ധ​ക്കേ​സി​ൽ ഷി​നു​മോ​ൻ പ്ര​തി ചേ​ർ​ക്ക​പ്പെ​ടു​ക​യും വി​ചാ​ര​ണ​ക്കൊ​ടു​വി​ൽ കോ​ട​തി വെ​റു​തെ​വി​ടു​ക​യും ചെ​യ്​തി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us