കൊച്ചി : കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റില്‍ മികച്ച പ്രതികരണം നേടി കെഫോണ്‍. കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് സേവന ദാതാവായ കെഫോണ്‍ ആയിരുന്നു ഉച്ചകോടിയുടെ ഔദ്യോഗിക ഇന്റര്‍നെറ്റ് പങ്കാളി. കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്ന പരിപാടി സമാപിച്ചു.
ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു കെഫോണിന്റെ എക്‌സ്പീരിയന്‍സ് സോണ്‍. വിശിഷ്ട വ്യക്തികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സോണ്‍ സന്ദര്‍ശിക്കുകയും കെഫോണുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തുകയും ചെയ്തു.
കെഫോണ്‍ നല്‍കുന്ന എന്റര്‍പ്രൈസ് സേവനങ്ങളാണ് സോണിലെ പ്രധാന ആകര്‍ഷണമായത്. ബിസിനസ്സുകളില്‍ നിന്നും വ്യവസായ പ്രമുഖരില്‍ നിന്നും മികച്ച പ്രതികരണമാണ് ഈ സേവനങ്ങള്‍ക്ക് ലഭിച്ചു വരുന്നത്.
'സെക്കന്റില്‍1 ജിബി വരെ വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന ഈ എക്‌സ്പീരിയന്‍സ് സോണ്‍ സന്ദര്‍ശകര്‍ക്ക് കെഫോണിന്റെ അതിവേഗ കണക്റ്റിവിറ്റി നേരിട്ട് അനുഭവിക്കാന്‍ അവസരം നല്‍കുകയും നിരവധി ബിസിനസ്സുകളും വ്യക്തികളും ഞങ്ങളുടെ സേവനങ്ങള്‍ അന്വേഷിച്ചു വരുകയും ചെയ്തു.
കേരളത്തിലെ ഡിജിറ്റല്‍ ഡിവൈഡ് കുറയ്ക്കാനും ഇന്റര്‍നെറ്റ് ലഭ്യത വര്‍ദ്ധിപ്പിക്കാനുമുള്ള കെഫോണിന്റെ പ്രതിബദ്ധത ഈ പങ്കാളിത്തത്തിലൂടെ അടിവരയിടുകയാണെന്ന് കെഫോണ്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐഎഎസ് പറഞ്ഞു.
കെഫോണ്‍ ടീം സന്ദര്‍ശകരുമായി സജീവമായി ഇടപഴകുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും പുതിയ കണക്ഷനുകള്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്തു.