കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുവന്നയാള്‍ പിടിയില്‍. പറവൂർ സ്വദേശി അനീഷ് കുമാർ (49) ആണ് പിടിയിലായത്. കർണാടകയിലെ കങ്കനാടിയിൽ നിന്നാണ് ഇയാള്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ട് വന്നത്.
കാസര്‍കോട് വെച്ചാണ് ആര്‍പിഎഫ് ഇയാളെ പിടികൂടിയത്. കുട്ടിയെയും കൊണ്ട് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ സംശയം തോന്നി യാത്രക്കാർ വിവരമറിയിക്കുകയായിരുന്നു.