Advertisment

സഹോദരനെ വണ്ടിയിടിപ്പിച്ച് വീഴ്ത്തി, പെൺകുട്ടിയെ സിനിമാ സ്റ്റൈലിൽ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കോന്നിയിൽ 2 യുവാക്കൾ അറസ്റ്റിൽ

വാടകയ്ക്ക് എടുത്ത കാറാണ് സംഘം ഉപയോഗിച്ചത്. ഈ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

New Update
police Untitledmani

പത്തനംതിട്ട: കോന്നിയിൽ സഹോദരനെ വണ്ടിയിടിപ്പിച്ച് വീഴ്ത്തിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.

Advertisment

കോന്നി പയ്യനാമണ്ണിലെ ബന്ധുവിൻ്റെ വീട്ടിൽ കല്യാണത്തിന് എത്തിയ പെൺകുട്ടിക്കും സഹോദരനും നേരെയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തിൽ ഇലന്തൂർ പ്രക്കാനം സ്വദേശികളായ സന്ദീപ്, ആരോമൽ എന്നിവരെ പോലീസ് പിടികൂടി. ഇന്നലെ വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം.

സന്ദീപും ആരോമലും ഇവരിൽ ഒരാളുടെ ഭാര്യയും ചേർന്ന് പയ്യനാമണ്ണിൽ എത്തി പെൺകുട്ടിയുടെ സഹോദരനെ ഫോണിൽ വിളിച്ച ശേഷം സഹോദരിയെയും കൂട്ടി കാറിനടുത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഇരുവരും കാറിനടുത്ത് എത്തിയപ്പോൾ അകത്തിരുന്നവരിൽ ഒരാൾ പെൺകുട്ടിയെ വലിച്ച് കാറിനുള്ളിലേക്ക് കയറ്റി.

കാർ മുന്നോട്ട് പോകാൻ തുടങ്ങിയതോടെ പെൺകുട്ടിയുടെ സഹോദരൻ ചാടിവീണു. ഈ സമയം അതിലൂടെ വന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ കാർ തടഞ്ഞു.

തുടർന്ന് എത്തിയ പോലീസ് കാറിലുണ്ടായിരുന്നവരെ പിടികൂടി. വാടകയ്ക്ക് എടുത്ത കാറാണ് സംഘം ഉപയോഗിച്ചത്. ഈ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisment