കാഞ്ഞിരമറ്റം: സെയ്ന്റ് ഇഗ്‌നേഷ്യസ് വിദ്യാലയം നന്മയുടെയും, കരുതലിന്റെയും ഉറവ വറ്റാത്ത തെളിനീരായി. കിഡ്നി രോഗത്താൽ അവശത അനുഭവിക്കുന്ന വിദ്യാർത്ഥിയ്ക്ക് കാരുണ്യ സ്പർശവുമായി അധ്യാപകരും രക്ഷകർത്താക്കളും ഓടിയെത്തി.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്കൂളിലെ വിദ്യാർത്ഥികളെ സഹായിക്കാൻ പിടിഎ ഒരുക്കിയ പദ്ധതിയാണ് കാരുണ്യ സ്പർശം
സ്കൂളിലെ ഒരു കുട്ടി കിഡ്നി രോഗത്താൽ അവശത അനുഭവിക്കുന്ന വിവരം അറിഞ്ഞ്, ആ വിദ്യാർത്ഥിയ്ക്ക് സ്കൂളിന്റെയും പിടിഎ യുടെയും നേതൃത്വത്തിൽ അദ്ധ്യാപകരിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും തുക സമാഹരിയ്ക്കുകയായിരുന്നു.
ഒരു വർഷത്തിനുള്ളിൽ സ്കൂളുമായി ബന്ധപ്പെട്ട രണ്ടു വ്യക്തികൾക്ക് കാരുണ്യ സ്പർശം പദ്ധതിയിൽ നിന്ന് തുക കൈമാറിയിരുന്നു. അതിന്റെ തുടർച്ചയായി ട്ടാണ് ഇപ്പോൾ ഈ തുക കൈമാറിയത്.
ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സിമി സാറ മാത്യൂ, വിഎച്ച്എസ്എസ് പ്രിൻസിപ്പൽ ജയ സി എബ്രഹാം, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പിടിഎ പ്രസിഡന്റ് റഫീഖ് കെ എ തുക വിദ്യാർത്ഥിയുടെ രക്ഷകർത്താവിന് നൽകി.