തിരുവനന്തപുരം: കിളിമാനൂരിൽ യുവാവ് സൂര്യതാപമേറ്റ് മരിച്ചു. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് സൂര്യതാപമേറ്റ് മരിച്ചത്. പോസ്റ്റുമാർട്ടത്തിന് ശേഷം ലഭിച്ച പ്രാഥമിക റിപ്പോർട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കിളിമാനൂർ കാനറയിൽ സുരേഷ് കുഴഞ്ഞു വീണത്. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികൾ ഗൗനിച്ചില്ലെന്ന് ആക്ഷേപമുണ്ട്.