New Update
/sathyam/media/media_files/2025/10/15/1502658-untitled-1-2025-10-15-16-02-22.webp)
കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ പറവൂരിലെ കോൺ​ഗ്രസ് നേതാവ് സി കെ ​ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.
Advertisment
എറണാകുളം റൂറൽ സൈബർ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. കേസിൽ ഒന്നാംപ്രതിയാണ് ഗോപാലകൃഷ്ണൻ. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളുടെ മൊബൈൽ ഫോൺ പ്രത്യേക അന്വേഷകസംഘം പിടിച്ചെടുത്തിരുന്നു.
അപവാദ പ്രചാരണം നടത്തിയ ​ഗോപാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കുകയും ചെയ്തു. അക്കൗണ്ട് നീക്കണമെന്നാവശ്യപ്പെട്ട് അന്വേഷകസംഘം മെറ്റയ്ക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് നടപടി.