New Update
/sathyam/media/media_files/2025/09/24/kj-shine-2025-09-24-14-47-18.jpg)
കൊച്ചി: സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ അപവാദപ്രചരണത്തിൽ, ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിനോട് കോടതി റിപ്പോർട്ട് തേടി. എറണാകുളം സെഷൻസ് കോടതിയാണ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
Advertisment
അതേസമയം കെ ജെ ഷൈൻ നൽകിയ പരാതിയിൽ കൂടുതൽ ആളുകളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കെഎം ഷാജഹാന്റെ വീഡിയോ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് സി കെ ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
അതേസമയം, ഗോപാലകൃഷ്ണന്റെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കോടതി നടപടികൾ നിരീക്ഷിച്ചശേഷം അന്വേഷണത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.