കോഴിക്കോട്: വളരെ ഗൗരവകരമായ കാര്യങ്ങളാണ് പിവി അൻവർ എംഎൽഎ ഇതുവരെ ഉന്നയിച്ചിരിക്കുന്നതെന്ന് കെകെ രമ എംഎൽഎ. കാര്യമില്ലാതെ ഒരു ഭരണപക്ഷ എംഎൽഎ സർക്കാരിനും പാർട്ടിക്കുമെതിരെ ആരോപണങ്ങൾ ഉന്നയിക്കില്ല.
കൃത്യമായ അന്വേഷണം വേണം. ഇതേ കാര്യങ്ങൾ തന്നെയാണ് വർഷങ്ങളായി താനും ആർഎംപിയും പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും ചന്ദ്രശേഖരനും ഇതൊക്കെ തന്നെയാണ് പറഞ്ഞിരുന്നതെന്നും രമ പറഞ്ഞു.