New Update
/sathyam/media/media_files/2024/11/14/RemdUvpLZdHQQMPlXdU7.jpg)
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെകെ രത്‌നകുമാരിയെ തിരഞ്ഞെടുത്തു. പിപി ദിവ്യ രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
Advertisment
പിപി ദിവ്യ വോട്ട് ചെയ്യാന്‍ എത്തിയില്ല. യുഡിഎഫിലെ ജൂബിലി ചാക്കോയെ 7ന് എതിരെ 16 വോട്ടുകൾക്കാണ് രത്നകുമാരി പരാജയപ്പെടുത്തിയത്.
എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഒരു മാസം തികയുന്ന ദിവസമാണ് തെരഞ്ഞെടുപ്പ് നടന്നത്. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമതി ചെയര്‍പേഴ്സണ്‍ കെ രത്‌നകുമാരി എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായും യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയുമാണ് മത്സരിച്ചത്.
ഉച്ചയോടെ കലക്ടറുടെ സാന്നിധ്യത്തില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us