നടിയെ ആക്രമിച്ച കേസിൽ കുറ്റകൃത്യം തെളിഞ്ഞു, അപ്പീൽ നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.കെ ഷൈലജ

New Update
kk shylaja

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റകൃത്യം തെളിഞ്ഞുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ഷൈലജ. ഗൂഢാലോചനയ്ക്കും തെളിവുണ്ടായിരുന്നു എന്നും അപ്പീൽ പോകുമെന്നും പ്രോസിക്യൂഷൻ സൂചിപ്പിക്കുന്നുവെന്നും ഷൈലജ വ്യക്തമാക്കി.

Advertisment

അപ്പീൽ നൽകാനുള്ള നിയമ വകുപ്പിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും കെ.കെ. ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു.

Advertisment