തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ കയ്യും കാലും വെട്ടണമെന്ന കൊലവിളി പ്രസംഗം കേട്ടിട്ടില്ലെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. കള്‍ക്കാത്ത കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഇല്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി.
വടകരയിലെ ടീച്ചറെ തോല്‍പ്പിച്ചത് പാര്‍ട്ടിക്കാരാണെന്ന അന്‍വറിന്റെ ആരോപണങ്ങളും ഷൈലജ തള്ളി. അന്‍വറിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്.
പാര്‍ട്ടിക്ക് ഒരു പ്രയാസം ഉണ്ടാകുമ്പോള്‍ അണികള്‍ സജീവമാവുക എന്നത് സാധാരണമായ കാര്യമാണ്. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി വിശകലനം ചെയ്തിരുന്നു.
പാര്‍ട്ടിക്കാരാണ് പരാജയത്തിന് കാരണം എന്ന് എവിടെയും വിലയിരുത്തിയിട്ടില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി വരാതിരിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന പ്രവണതയുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ട്. അന്‍വറിന്റെ ആരോപണങ്ങളില്‍ ഒന്നിനും പ്രസക്തിയില്ലെന്നും കെ കെ ശൈലജ പറഞ്ഞു.