New Update
/sathyam/media/media_files/2025/11/05/car-accident-2025-11-05-17-25-45.jpg)
കോഴിക്കോട്: സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം. കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ കാറിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.
Advertisment
കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് അമിത വേഗത്തിലാണ് കാര്‍ എത്തിയത്. പലവട്ടം കുട്ടികള്‍ക്ക് നേരെ കാര്‍ പാഞ്ഞടുത്തു. കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് രക്ഷപ്പെട്ടത്. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us