Advertisment

സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയ്ക്ക് പിന്നാലെ സാഹിത്യകാരൻ കെ.എൽ. മോഹനവർമയും ബിജെപിയിലേക്ക്; വ്യാഴാഴ്ച അംഗത്വം സ്വീകരിക്കും

സാഹിത്യകാരൻ കെ.എൽ.മോഹനവർമ ബിജെപിയിൽ ചേരും

New Update
kl mohana varma

കൊച്ചി: സാഹിത്യകാരൻ കെ.എൽ.മോഹനവർമ ബിജെപിയിൽ ചേരും. വ്യാഴാഴ്ച രാവിലെ 9.30ന് ദർബാർ ഹാളിനു സമീപമുള്ള സ്വവസതിയിൽ വച്ചാകും ബിജെപി അംഗത്വം സ്വീകരിക്കുക. കോൺഗ്രസ് അനുഭാവിയും കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ മുഖ്യ പത്രാധിപരുമായിരുന്നു. 

Advertisment

ഏതാനും ദിവസം മുമ്പാണ് സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ബി.ജെ.പിയില്‍ ചേര്‍ന്നത്. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാറില്‍നിന്ന് അദ്ദേഹം മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. 

Advertisment