/sathyam/media/media_files/2025/09/25/shajahan250925-2025-09-25-21-37-33.webp)
തിരുവനന്തപുരം: കെജെ ഷൈനിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കെഎം ഷാജഹാനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചെങ്ങമനാട് പൊലീസ് ആണ് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തി ഷാജഹാനെ അറസ്റ്റ് ചെയ്തത്.
വീട്ടിലെത്തിയ അന്വേഷണ സംഘം ഷാജഹാനുമായി എറണാകുളത്തേക്ക് തിരിച്ചു. അവിടെ എത്തിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യുല്‍ ഉള്‍പ്പടെയുള്ളു നടപടിക്രമങ്ങള്‍.
അധിക്ഷേപ പരാതിയില്‍ ഇന്നലെ ഷാജഹാനെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ഷാജഹാനെ വിട്ടയക്കുകയും ചെയ്തിരുന്നു. വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഉള്‍പ്പെടെ അന്വേഷണസംഘം ഷാജഹാന്റെ കയ്യില്‍നിന്നു പിടിച്ചെടുത്തു.
നേരത്തേ, പൊലീസ് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണില്‍ വിവാദ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചു ഹാജരാക്കുകയായിരുന്നു.