താഴെപ്പാടത്തെ ഫുട്ബോൾ പ്രതിഭകൾക്ക് കെ.എം.സി.സി നേതാവിന്റെ കൈത്താങ്ങ്; പന്തുകൾ വിതരണം ചെയ്തു

വാർഡ് മെമ്പർമാരായ അലി കുമരനല്ലൂർ, അമീൻ മാസ്റ്റർ എന്നിവർ ചേർന്ന് താഴെപ്പാടത്തെ ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടിപ്പടയ്ക്ക് പന്തുകൾ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

New Update
Untitled

കുമാരനല്ലൂർ: കായിക രംഗത്തെ വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുമാരനല്ലൂർ താഴെപ്പാടത്തെ കുട്ടികൾക്കായി ഫുട്ബോളുകൾ വിതരണം ചെയ്തു. കെ.എം.സി.സി നേതാവ് വി.കെ. അബ്ദുല്ല സ്പോൺസർ ചെയ്ത പന്തുകളാണ് കുട്ടികൾക്ക് കൈമാറിയത്.

Advertisment

വാർഡ് മെമ്പർമാരായ അലി കുമരനല്ലൂർ, അമീൻ മാസ്റ്റർ എന്നിവർ ചേർന്ന് താഴെപ്പാടത്തെ ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടിപ്പടയ്ക്ക് പന്തുകൾ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രാമപ്രദേശങ്ങളിലെ കുട്ടികളുടെ കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ അവർക്ക് കൂടുതൽ ആവേശമാകുമെന്നും ചടങ്ങിൽ സംസാരിച്ച മെമ്പർമാർ പറഞ്ഞു.

നാട്ടിലെ കായിക കൂട്ടായ്മയെ സജീവമാക്കാൻ മുൻകൈ എടുത്ത വി.കെ. അബ്ദുല്ലയുടെ പ്രവൃത്തിയെ നാട്ടുകാരും കായിക പ്രേമികളും അഭിനന്ദിച്ചു.

Advertisment