തിരുവനന്തപുരം: ഹൃദ്രോഗത്തെ തുടർന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലിന് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
രണ്ടുദിവസം മുൻപ് പതിവ് പരിശോധനകൾക്കായി അദ്ദേഹം ആശുപത്രിയിൽ എത്തിയപ്പോഴാണ് ഹൃദയധമനികളിൽ ബ്ലോക്ക് ഉള്ളതായി സ്ഥിരീകരിച്ചത്.
ഇതേതുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ആണ് അദ്ദേഹം. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.