തിരുവനന്തപുരം: കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രാഷ്ട്രീയമായി താത്പര്യമുള്ളയിടങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയെന്നും കേരളത്തിന് ന്യായമായ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കണക്കുകളാണ് രാഷ്ട്രീയമല്ല സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതകര്‍ക്കായി ഒന്നുമില്ല. വിഴിഞ്ഞത്തെ കുറിച്ച് പറഞ്ഞതു പോലുമില്ല. വയനാടിന് പ്രത്യേക പാക്കേജ് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
'ആവശ്യങ്ങള്‍ക്കായി പ്രാദേശിക വാദം ഉന്നയിക്കുന്ന സംസ്ഥാനമല്ല കേരളം. ബിഹാറില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് കൂടുതല്‍ പദ്ധതികള്‍ അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ ഇതെല്ലാം ചെയ്യുമ്പോഴും വയനാട് ചൂരല്‍മല മുണ്ടക്കൈ ദുരന്തബാധിത പ്രദേശത്തിനോ, വിഴിഞ്ഞം തുറമുഖത്തിനോ പ്രത്യേക പരിഗണന ലഭിച്ചില്ലെന്നത് ദുഖകരവും പ്രതിഷേധകരവുമാണ്.
ആ കാര്യങ്ങളില്‍ കേന്ദ്രം തിരുത്തലുണ്ടാക്കുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.