കാഞ്ഞിരപ്പളളി താലൂക്കിലെ 'കരുതലും കൈത്താങ്ങും'പരാതിപരിഹാര അദാലത്ത് നാളെ

ഓണ്‍ലൈനിലൂടെ 137 പരാതികളാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ അദാലത്തിലേക്ക് ലഭിച്ചിട്ടുള്ളത്.

New Update
adalath1-1024x686

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്ത്് നാളെ (ചൊവ്വാഴ്ച) രാവിലെ 10 മുതല്‍ പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടക്കും.

Advertisment

ജനങ്ങളുടെ പരാതികളും അപേക്ഷകളും തീര്‍പ്പാക്കാനായി രണ്ടു മന്ത്രിമാര്‍ പങ്കെടുത്ത് നടത്തുന്ന അദാലത്ത് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.

ഓണ്‍ലൈനിലൂടെ ലഭിച്ചത് 137 പരാതി

ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എം.പിമാരായ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, ആന്റോ ആന്റണി, എം.എല്‍.എമാരായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മാണി സി. കാപ്പന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രജീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ആര്‍. അനുപമ, ശുഭേഷ് സുധാകരന്‍, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍, ബ്‌ളോക്ക് പഞ്ചായത്തംഗം സാജന്‍ കുന്നത്ത്, ഗ്രാമപഞ്ചായത്തംഗം ജോണിക്കുട്ടി മഠത്തിനകം, എ.ഡി.എം. ബീന പി. ആനന്ദ്, സബ് കളക്ടര്‍ ഡി. രഞ്ജിത്ത്് എന്നിവര്‍ പങ്കെടുക്കും. 

ഓണ്‍ലൈനിലൂടെ 137 പരാതികളാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ അദാലത്തിലേക്ക് ലഭിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് അദാലത്ത് കൗണ്ടറുകളിലൂടെ നേരിട്ടു പരാതികള്‍ നല്‍കാം.

Advertisment