താരനിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാം

ചിലരുടെ സ്കിൻ സ്വതവേ തന്നെ ഡ്രൈ സ്കിൻ ആയിരിക്കും. എന്തായാലും താരനിലേക്ക് ഏറ്റവുമധികം പേരെ നയിക്കുന്ന കാര്യം ഡ്രൈ സ്കിൻ ആണ്. തലയോട്ടിയും മുടിയും അടക്കം കൃത്യമായി മോയിസ്ചറൈസ് ചെയ്ത് സ്കിൻ പരിപാലിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.

New Update
nhgfhg

വിവിധ കാരണങ്ങള്‍ കൊണ്ടാകാം താരൻ വരുന്നത്. എന്നാല്‍ ഒരിക്കല്‍ താരൻ വന്നുകൂടിയാല്‍ പിന്നെയതില്‍ നിന്ന് പൂര്‍ണമായി മോചിക്കപ്പെടാൻ പ്രയാസമാണെന്നതാണ് വാസ്തവം. ഇതിനിടയില്‍ പല പൊടിക്കൈകളും പരീക്ഷിച്ചുനോക്കേണ്ടി വരും. എന്താണ് താരൻ ഉണ്ടാകാൻ കാരണമായിരിക്കുന്നത് എന്നത് മനസിലാക്കി ആ പ്രശ്നത്തിന് പരിഹാരം കാണും വരെ ഇതില്‍ നിന്ന് മോചിക്കപ്പെടില്ല.

Advertisment

ഡ്രൈ സ്കിൻ എന്ന് പറയുമ്പോള്‍ തന്നെ ഏവര്‍ക്കുമറിയാം എന്താണീ അവസ്ഥയെന്നത്. ചിലരുടെ സ്കിൻ സ്വതവേ തന്നെ ഡ്രൈ സ്കിൻ ആയിരിക്കും. മറ്റ് ചിലരില്‍ കാലാവസ്ഥയ്ക്കും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച് ഇത് മാറി മാറി വരും. എന്തായാലും താരനിലേക്ക് ഏറ്റവുമധികം പേരെ നയിക്കുന്ന കാര്യം ഡ്രൈ സ്കിൻ ആണ്. തലയോട്ടിയും മുടിയും അടക്കം കൃത്യമായി മോയിസ്ചറൈസ് ചെയ്ത് സ്കിൻ പരിപാലിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.

നമ്മുടെ സ്കിന്നിലും തലയോട്ടിയിലുമെല്ലാം 'മലാസെസിയ' എന്നൊരു ഫംഗസുണ്ടെങ്കില്‍ ഇതും താരൻ വരുന്നതിന് കാരണമാകും. ഇത് പലപ്പോഴും ചികിത്സയെടുത്താലോ, അനുയോജ്യമായ ഷാമ്പൂകളോ മറ്റോ തന്നെ ഉപയോഗിച്ചാല്‍ മാത്രമോ ആണ് ഭേദപ്പെടുക.

ചിലരില്‍ ശുചിത്വമില്ലായ്മയുടെ ഭാഗമായും തലയില്‍ താരൻ വരാറുണ്ട്. അതിനാല്‍ താരൻ കണ്ടുകഴിഞ്ഞാല്‍ നല്ലൊരു ഹെയര്‍ കെയര്‍ റുട്ടീൻ ആണ് ആദ്യം തുടങ്ങേണ്ടത്. എത്ര ഇടവേളയില്‍ മുടി കഴുകണം, ഏത് ഷാമ്പൂ ഉപയോഗിക്കണം, എങ്ങനെ മുടി കെട്ടണം എന്നുതുടങ്ങി എല്ലാ കാര്യങ്ങളും നല്ലരീതിയില്‍ പ്ലാൻ ചെയ്ത് അതിനനുസരിച്ച് കൊണ്ടുപോകണം.

know-the-reasons-behind-dandruff
Advertisment