Advertisment

തടി കുറയ്ക്കാന്‍ സഹായകരമാകുന്ന ചില വഴികൾ അറിയാം

വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഇടത്തരം വലിപ്പമുള്ള ചെറുനാരങ്ങയില്‍ 53 ഗ്രാം വൈററമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം നാരങ്ങ ഏറെ സഹായിക്കുന്നു.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
jhuyguhj
Advertisment
തടി കുറയ്ക്കാന്‍ പല വഴികളും നോക്കുന്നവരുണ്ട്. കൃത്യമായ വ്യായാമവും ഡയറ്റും പ്രധാനമാണ്. ഇതുപോലെ ഇതിനൊപ്പം ചെയ്യാവുന്ന ചില വഴികള്‍ വേറെയുമുണ്ട്. ഇതില്‍ ഒന്നാണ് ചെറുനാരങ്ങ. ഇത് സിട്രസ് പഴങ്ങളില്‍ പെടുന്നു. സിട്രസ് പഴവര്‍ഗങ്ങള്‍ എല്ലാം തന്നെ തടി കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി ആണ് ഗുണം നല്‍കുന്നത്.


വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഇടത്തരം വലിപ്പമുള്ള ചെറുനാരങ്ങയില്‍ 53 ഗ്രാം വൈററമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം നാരങ്ങ ഏറെ സഹായിക്കുന്നു. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ പെട്ടെന്ന് തന്നെ തടി കുറയാന്‍ സഹായിക്കുന്നു. ഇതിന് ഒരു ലിറ്റര്‍ വെളളമെടുക്കാം. ഇതിലേക്ക് ഒരു ചെറുതായി മുറിച്ചിടുക. ഇതിലേക്ക് ഒരു വിരല്‍ വരുന്ന ഇഞ്ചിക്കഷ്ണം ചതച്ചിടുക.
ഈ വെളളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതു മുഴുവന്‍ വേണ്ട, ആദ്യം ഒന്നര ഗ്ലാസ്, പിന്നെ ഇടയ്ക്കിടെ കുടിയ്ക്കാം. അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വെറും വയറ്റില്‍ കുടിയ്‌ക്കേണ്ടതില്ല. ഇവര്‍ പ്രാതല്‍ കഴിഞ്ഞ് ഒന്നര മണിക്കൂര്‍ കഴിഞ്ഞ് കുടിയ്ക്കാം. അര മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും കുടിയ്ക്കാം.

ലഞ്ചിന് മുന്‍പായി ഇത് കുടിച്ചു തീര്‍ക്കാം. ഇതില്‍ മധുരമോ ഉപ്പോ ചേര്‍ക്കരുത്. ​


വയറ്റില്‍ കിടക്കുന്ന ആവശ്യമില്ലാത്ത വസ്തുക്കള്‍ മൂത്രമായോ മലമായോ പുറത്തുപോകും. ഇത് ഒരു ദിവസം ഇടവിട്ട് കുടിയ്ക്കാം. ഇതല്ലെങ്കി്ല്‍ ആഴ്ചയില്‍ രണ്ടു മുന്ന് തവണ ചെയ്യാം. ഇത് അടുപ്പിച്ച് ഒരു മാസം ചെയ്യാം. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍, അതായത് വെര്‍ട്ടിഗോ, ബിപി പ്രശ്‌നം എന്നിവയുള്ളവര്‍ ചെയ്യരുത്. ഇതിനൊപ്പം ഏതെങ്കിലും ഒരു വ്യായാമം ചെയ്യുന്നതും നല്ലതാണ്. അസിഡിറ്റി പ്രശ്‌നമെങ്കില്‍ 1 നാരങ്ങ എന്നത് പകുതി എടുത്താലും മതിയാകും.
know the ways to-reduce-weight
Advertisment