തണ്ണിമത്തൻ കൊണ്ട് രുചികരമായ ജ്യൂസ് തയ്യാറാക്കുന്ന വിധം മനസ്സിലാക്കാം

തണ്ണിമത്തനിൽ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എ, സി എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തനിൽ പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിൻ എ, സി എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

New Update
dtyreyretw

മനസും ശരീരവും തണുപ്പിക്കാൻ വീട്ടിൽ തന്നെ തണ്ണിമത്തൻ കൊണ്ട് രുചികരമായ ജ്യൂസ് തയ്യാറാക്കാം. ആദ്യം തണ്ണിമത്തൻ ചെറുതായി അരി‍ഞ്ഞ് ഒരു പാത്രത്തിലിട്ട് ഒരു തവി വച്ച്‌ നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് നല്ല തിളപ്പിച്ച പാൽ ചൂടാറിതിന് ശേഷം ഫ്രിജിൽ വെച്ച് തണുപ്പിച്ചത് ചേർത്ത് ഇളക്കുക.

Advertisment

ഇതിലേക്ക് പഞ്ചസാര, റോസ് സിറപ്പ് ,ഐസ് ക്യൂബ്‌സ് പൊടിച്ചത് എന്നിവ ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കുക. സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ് തയ്യാർ. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തണ്ണിമത്തൻ ശരീരത്തിന് ഏറെ ഗുണം ചെയ്യും.

തണ്ണിമത്തനിൽ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എ, സി എന്നിവയുൾപ്പെടെ വിവിധ ദലാ മഹജപോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉയർന്ന ജലാംശമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ വെള്ളം നൽകാൻ സഹായിക്കും.

തണ്ണിമത്തനിൽ 92% വെള്ളം അടങ്ങിയിരിക്കുന്നു. തണ്ണിമത്തനിൽ പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിൻ എ, സി എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി താരതമ്യേന കുറവാണ്. ഒരു കപ്പ് തണ്ണിമത്തനിൽ 47 കലോറി  മാത്രമാണ് അടങ്ങിയിരിക്കുന്നത്. 

know watermelon-juice-recipe
Advertisment