നോളജ് പ്രോസസ് കമ്പനി ആനിറ്റ കെപിഒ ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നു

New Update
dfghjkl;'
തിരുവനന്തപുരം: പ്രമുഖ നോളജ് പ്രോസസ് ഔട്ട്സോഴ്സിംഗ് (കെപിഒ) കമ്പനിയായ ആനീറ്റ കെപിഒ പ്രൈവറ്റ് ലിമിറ്റഡ് ടെക്നോപാര്‍ക്ക് ഫേസ് -ഒന്നിലെ ആംസ്റ്റര്‍ ഹൗസില്‍ ഓഫീസ് തുറന്നു.
Advertisment
ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), ആനീറ്റ കെപിഒ സ്ഥാപകനും സിഇഒയുമായ ബാനര്‍ജി ഭാസ്കരന്‍ എന്നിവര്‍ ചേര്‍ന്ന് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ബിഎന്‍ഐ തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടര്‍ വികാസ് അഗര്‍വാള്‍, തിരുവനന്തപുരത്തെ വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2023-ല്‍ സ്ഥാപിതമായ ആനീറ്റ കെപിഒ ആഗോള ഷിപ്പിംഗ്, ലോജിസ്റ്റിക്സ് വ്യവസായത്തിനായി എഐ അധിഷ്ഠിത ഡോക്യുമെന്‍റേഷനും സേവനങ്ങളും നല്‍കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓട്ടോമേഷന്‍, ഇന്‍റലിജന്‍റ് പ്രോസസ് മാനേജ്മെന്‍റ് എന്നിവയിലൂടെ പ്രവര്‍ത്തനങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതിലും, ക്ലയന്‍റുകള്‍ക്ക് കാര്യക്ഷമത, കൃത്യത, സമയലാഭം എന്നിവ ഉറപ്പാക്കുന്നതിലും കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

തത്സമയ ഷിപ്പ്മെന്‍റ്, ലോജിസ്റ്റിക്സ് ഡാറ്റ കൈകാര്യം ചെയ്യല്‍, ഓട്ടോമേറ്റഡ് ഡാറ്റ എക്സ്ട്രാക്ഷന്‍, വാലിഡേഷന്‍, ബാക്ക്-ഓഫീസ് പ്രോസസ്സിംഗ് ആന്‍ഡ് സപ്പോര്‍ട്ട്, ചരക്ക് കൈമാറ്റ-ലോജിസ്റ്റിക് കമ്പനികള്‍ക്ക് വേണ്ടിയുള്ള പ്രോസസ് ഒപ്റ്റിമൈസേഷന്‍ തുടങ്ങിയ സേവനങ്ങളും നല്‍കുന്നു.

യൂറോപ്പ്, യുഎസ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ആനീറ്റയുടെ പ്രധാന ക്ലയന്‍റുകള്‍. മികവുറ്റ പ്രവര്‍ത്തനവും ഉന്നത നിലവാരത്തിലുള്ള ഡാറ്റ കൃത്യതയും ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന പരിതസ്ഥിതികളില്‍ പ്രവര്‍ത്തിക്കാനുള്ള കമ്പനിയുടെ കഴിവിനെ ഇത് പ്രതിഫലിപ്പിക്കുന്നു.