കേരളത്തെ ടാലന്‍റ് ക്യാപ്പിറ്റലാക്കുന്നതില്‍ വിജ്ഞാന മേഖല സംരംഭമായ 'മ്യൂലേണിന്' നിര്‍ണായക പങ്ക്: മുഖ്യമന്ത്രി

ജിടെക് മ്യൂലേണിന്‍റെ 'പെര്‍മ്യൂട്ട് 2025' ഉദ്ഘാടനം ചെയ്തു

New Update
MuLane' has a crucial role

തിരുവനന്തപുരം:വ്യവസായ അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ മ്യൂലേണിന് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കേരളത്തെ രാജ്യത്തിന്‍റെ ടാലന്‍റ് ക്യാപ്പിറ്റലാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജ്ഞാന വ്യവസായത്തില്‍ കേരളത്തെ മുന്‍പന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ നൈപുണ്യ വികസനശേഷി ഉച്ചകോടികളിലൊന്നായ 'പെര്‍മ്യൂട്ട് 2025'  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


Advertisment

വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ മേഖലയിലെ മാര്‍ഗനിര്‍ദേശകരുമായി സൗജന്യമായി സംവദിക്കുന്നതിനുള്ള വേദിയാണ് മ്യൂലേണ്‍.


ജിടെക് സംരംഭമായ മ്യൂലേണ്‍ ഈ മേഖലയിലെ നാഴികക്കല്ലാണെന്നും ഇത്തരം പദ്ധതികളിലൂടെ രൂപപ്പെടുന്ന നൂതനാശയങ്ങള്‍ ചര്‍ച്ചകള്‍ക്ക് ശേഷം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ലേണിംഗ് പ്ലാറ്റ് ഫോമായ മ്യുലേണിന്‍റെ പുതിയ പതിപ്പായ മ്യൂലേണ്‍ 4.0 യുടെ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.  

MuLane' has a crucial role12


സംസ്ഥാനത്തെ 80 ശതമാനത്തിലധികം ഐടി പ്രൊഫഷണലുകളെയും ഉള്‍ക്കൊള്ളുന്ന 250 ലധികം ഐടി കമ്പനികളുടെ കൂട്ടായ്മയാണ് ജിടെക്.

കഴിവുകള്‍ തിരിച്ചറിയുന്നതിനും നവീകരണ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും 'പെര്‍മ്യൂട്ട് 2025' ഗുണകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവാക്കള്‍ക്കിടയിലെ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് 2016 ല്‍ സ്റ്റാര്‍ട്ടപ്പ് നയം നടപ്പാക്കിയത്. കഴിഞ്ഞ 9 വര്‍ഷക്കാലം കൊണ്ട് 6200 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിക്കുകയും 5800 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കുകയും ചെയ്തു. 60,000 തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി.


ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാകാന്‍ കേരളത്തിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. 2022 ലെ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ കേരളം ടോപ് പെര്‍ഫോര്‍മറായി. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം അഫോര്‍ഡബിള്‍ ടാലന്‍റ് റാങ്കിംഗില്‍ കേരളം ഏഷ്യയില്‍ ഒന്നാം സ്ഥാനത്തെത്തി. 2021-23 കാലഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്‍റെ വളര്‍ച്ച ആഗോള ശരാശരിയില്‍ 46 ശതമാനം മാത്രമായിരുന്നപ്പോള്‍ കേരളത്തിന്‍റെ വളര്‍ച്ച 254 ശതമാനം ആയിരുന്നെന്നും സര്‍ക്കാരിന്‍റെ ശക്തമായ ഇടപെടലുകളായിരുന്നു ഇനിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


സേവനാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് പുറമേ സംസ്ഥാനത്തെ ഉത്പാദന മേഖലയിലും വികസനം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത 'പെര്‍മ്യൂട്ട് 2025' പരിപാടിയില്‍ ലഹരി രഹിത കേരളം പ്രചരണത്തിന് പ്രാധാന്യം നല്‍കിയതിനെ മുഖ്യമന്ത്രി പ്രശംസിച്ചു.

നൈപുണ്യത്തിന്‍റെ പുതിയ മാനദണ്ഡമായ ഇരുപത് ലക്ഷം കര്‍മ്മ പോയിന്‍റ് നേടിയ സ്ഥാപനങ്ങള്‍ക്കുള്ള 'ടു മില്യണ്‍ കര്‍മ്മ പോയിന്‍റ്സ് മൈല്‍സ്റ്റോണ്' അവാര്‍ഡ് തിരുവനന്തപുരം മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി കോളേജിനും പാലാ സെന്‍റ് ജോസഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി കോളേജിനും മുഖ്യമന്ത്രി സമ്മാനിച്ചു.

MuLane' has a crucial role13



ടോപ്പ് 100 കോഡര്‍ അവാര്‍ഡ് എസ് ബി ഗോവിന്ദും കൃത്രിമ കാലുമായി ഏറ്റവും ഉയരത്തില്‍ നിന്നും സോളോ സ്കൈ ഡൈവ് നടത്തിയ പ്രായം കുറഞ്ഞ വ്യക്തി എന്ന ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ ശ്യാംകുമാര്‍ എസ് എസ് എന്നിവരും മുഖ്യമന്ത്രിയില്‍ നിന്ന് ബഹുമതികള്‍ സ്വീകരിച്ചു.

Advertisment