നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി

New Update
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിന് ?;  ചാക്കിലെ പൂച്ച പുറത്തു ചാടിയിരിക്കുകയാണെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിക്ക് 25,000 രൂപ പിഴ ഇട്ട് ഹൈക്കോടതി. തുടർച്ചയായി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതിനാണ് പിഴ. പൾസർ സുനിക്ക് പിന്നിൽ ആരോ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും കോടതി പറഞ്ഞു. പൾസർ സുനി പത്ത് തവണ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും രണ്ട് തവണ സുപ്രിംകോടതിയെ സമീപീച്ചതായും കോടതി നിരീക്ഷിച്ചു.

Advertisment

ഓരോ തവണയും പ്രതിക്കായി ഓരോ അഭിഭാഷകരാണ് ഹാജരാകുന്നതെന്നും കോടതി പറഞ്ഞു. ലീഗൽ സർവീസ് അതോറിറ്റിക്കാണ് പ്രതി പിഴത്തുക കൈമാറേണ്ടത്.നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയും ജയിലിൽ കഴിയുന്ന ഏക പ്രതിയുമാണ് പള്‍സര്‍ സുനി.2017ലാണ് സുനി അറസ്റ്റിലായത്.

Advertisment