അങ്കമാലി പുളിയനത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഗ്രേഡ് എസ്‌ഐ ബാബുരാജാണ് ആത്മഹത്യ ചെയ്തത്. വീടിന് സമീപുള്ള മരത്തിൽ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 49 വയസായിരുന്നു.
കുറച്ച് ദിവസങ്ങളായി ബാബുരാജ് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.