Advertisment

എഡിഎമ്മിൻ്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

New Update
1732759927976-converted_file

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചേർത്തല സ്വദേശിയായ മുരളീധരനാണ് ഹ‍ർജി നൽകിയിരിക്കുന്നത്.

Advertisment

ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സിപിഎം നേതാവ് പ്രതിയായ കേസിൽ സംസ്ഥാന പൊലീസിൻ്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും, നിക്ഷ്പക്ഷ അന്വേഷണത്തിനായി കേസ് കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

കഴിഞ്ഞ ദിവസം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുബത്തിൻ്റെ ഹർജി പരിഗണിച്ച ഹൈക്കോടതി സിബിഐയോട് നിലപാട് തേടിയിരുന്നു. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. എന്നാൽ നവീന്‍ ബാബുവിന്റെ മരണത്തെ എന്ത് അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഡിസംബര്‍ 8 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

Advertisment