കളമശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിന്റെ കൊലപാതകത്തിൽ പൊലീസ് പ്രതി ഗിരീഷ് ബാബുവുമായി യുമായി തെളിവെടുപ്പ് നടത്തി.സ്കൂബ ഡൈവേഴ്സിൻ്റെ സഹായത്തോടെ പുഴയിൽ നടത്തിയ പരിശോധനയിൽ രണ്ടു മൊബൈൽ ഫോണുകൾ കണ്ടെത്തി. ഈ രണ്ട് ഫോണുകളും ജെയ്സി എബ്രഹാമിൻ്റെ ഫ്ലാറ്റിൽ നിന്നും കവർന്നതാണെന്ന് പ്രതി സമ്മതിച്ചിച്ചിട്ടുണ്ട്.
നവംബർ 17ന് രാത്രിയാണ് ജെയ്സിയെ കൂനംതൈ അമ്പലം റോഡിനു സമീപത്തെ അപ്പാർട്ടുമെൻറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകളുടെ ഫോണ്‍ കോളിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് വാതിൽ ചവിട്ടി പൊളിച്ചാണ് ഫ്ലാറ്റിൻ്റെ അകത്ത് കയറിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ മുഖം വികൃതമാക്കിയ തരത്തിൽ ജെയ്സിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ജെയ്സിയുടെ പോസ്റ്റ്‌മോർട്ടത്തിൽ തലയ്ക്ക് പിന്നിലെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകം എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്.