കൊച്ചി: പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. താരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.
നിവിനെ ആറാം പ്രതിയാക്കിയായിരുന്നു ഊന്നുകൽ പൊലീസിന്‍റെ എഫ്ഐആർ. പരാതിയിൽ പറയുന്ന ദിവസം നിവിൻ വിദേശത്തുണ്ടായിരുന്നില്ലെന്നും കണ്ടെത്തൽ.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബൈയിൽ വെച്ച് പീഡിപ്പിച്ചെന്നാണ് ഒരു യുവതി പൊലീസിൽ പരാതി നൽകിയത്.
ഇതിൻ്റെ അടിസ്ഥാനത്തിൽ നിവിനെതിരെ എറണാകുളം ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഉടൻ തന്നെ മാധ്യമങ്ങളെ കണ്ട് പരാതിയുടെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നടക്കം നിവിൻ ആരോപിച്ചിരുന്നു.